യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ
text_fieldsഷെമീർ, ഷെഫീക്ക്, അബിൻ
തിരുവനന്തപുരം: കഴക്കൂട്ടം തുമ്പവിളയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച നാലംഗ സംഘത്തിലെ മൂന്നുപേരെ െപാലീസ് പിടികൂടി. പള്ളിപ്പുറം പാച്ചിറ ഷെഫീക്ക് മൻസിലിൽ ഷെഫീക്ക് (24), ചിറയിൻകീഴ് മുടപുരം സ്വദേശി അബിൻ (23), പാച്ചിറ ഷെഫീക്ക് മൻസിലിൽ ഷെമീർ (22) എന്നിവരെയാണ് കഴക്കൂട്ടം െപാലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. തുമ്പവിളയിലെ ബന്ധുവീട്ടിൽ വന്ന മംഗലപുരം പണിക്കൻവിള സ്വദേശി മനീഷിനെയാണ് നാലംഗ സംഘം ക്രൂരമായി മർദിക്കുകയും വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ഡെപ്യൂട്ടി കമീഷണർ അജിത് കുമാറിൻന്റെ നിർദേശപ്രകാരം കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിനു, മിഥുൻ, എസ്.സി.പി.ഒ ബൈജു, സി.പി.ഒ മാരായ അരുൺ, മുജീബ് എന്നിവരടങ്ങിയ െപാലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇവർ മറ്റ് നിരവധി കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. രണ്ടാം പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

