പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം
text_fieldsവീട്ടിൽ ഡോഗ് സ്ക്വാഡും പൊലീസും പരിശോധന നടത്തുന്നു
നെടുമങ്ങാട്: പട്ടാപ്പകൽ അരുവിക്കരയിൽ വീട് കുത്തിത്തുറന്ന് മോഷണം. 8,65,000 രൂപയും 32 പവനുമാണ് കവർന്നത്. ജയ്ഹിന്ദ് ടി.വി ടെക്നിക്കൽ വിഭാഗം ജീവനക്കാരൻ ആർ. മുരുകന്റെ വീട്ടിലാണ് മോഷണം. അരുവിക്കര-ചെറിയകൊണ്ണി കാവുനടയിൽ മെയിൻ റോഡിനോട് ചേർന്നാണ് വീട്.
വീടിന്റെ പ്രധാന വാതിൽ കുത്തിപ്പൊളിച്ച് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും കവരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11ഓടെ രണ്ടുപേർ മതിൽചാടി സഞ്ചിയും തൂക്കി കാറിൽ പോകുന്നത് കണ്ട അയൽവാസി സ്ത്രീയാണ് നാട്ടുകാരെ വിവരമറിയിച്ചത്. അരുവിക്കര പൊലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.

