Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകളെ കുത്തിക്കൊന്ന യുവാവിനെ അമ്മ തലക്കടിച്ച് കൊന്നു

text_fields
bookmark_border
The mother beheaded the young man who stabbed her daughter to death
cancel

ബെംഗളൂരു: ബെംഗളൂരുവിൽ മകളെ കൊലപ്പെടുത്തിയ യുവാവിനെ അമ്മ കല്ലുകൊണ്ട് അടിച്ച് കൊന്നു. അനുഷ(24) എന്ന യുവതിയെ കൊലപ്പെടുത്തിയ സുരേഷ്(44) എന്നയാളെയാണ് യുവതിയടെ അമ്മ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം.

അനുഷയും സുരേഷും അഞ്ചു വർഷത്തോളമായി സുഹൃത്തുക്കളായിരുന്നു. സുരേഷിനെ കാണാൻ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് അനുഷ അമ്മയോട് പാർക്കിൽ സുഹൃത്തിനെ കാണാൻ പോകുകയാണെന്നും ഉടൻ തിരിച്ചെത്തുമെന്നും പറഞ്ഞിരുന്നു. മകളുടെ സംസാരത്തിൽ പന്തികേട് തോന്നിയ അമ്മ മകളെ പിന്തുടർന്ന് പാർക്കിലെത്തി.

സുരേഷും അനുഷയും സംസാരിക്കുന്നതിനിടെ വാക്കേറ്റമുണ്ടായി. തുടർന്ന് സുരേഷ് അനുഷയെ കുത്തുകയായിരുന്നു. ഇത് കണ്ടുനിന്ന അനുഷയുടെ അമ്മ മകളെ രക്ഷിക്കുന്നതിനിടെ കല്ലുപയോഗിച്ച് സുരേഷിനെ അടിച്ചു. സുരേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ അനുഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനുഷയുടെ അമ്മയെ ചോദ്യം ചെയ്തതിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The mother beheaded the young man who stabbed her daughter to death
Next Story