Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അയൽവാസിയുടെ ഓട്ടോ മോഷ്ടിച്ചയാള്‍ അറസ്റ്റിൽ
text_fieldsbookmark_border
ബിബിൻ തോമസ്
പള്ളിക്കത്തോട്: അയൽവാസിയുടെ ഓട്ടോ മോഷ്ടിച്ചയാള്‍ അറസ്റ്റിൽ. ആനിക്കാട് കദളിമറ്റം ഭാഗം തോപ്പിൽ വീട്ടിൽ ബിബിൻ തോമസി (28) നെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. അയൽവാസി ജോമോന്റെ ഓട്ടോയാണ് മോഷ്ടിച്ചത്.
വീടിനു മുന്നിലെ റോഡിലാണ് ഓട്ടോ പാർക്ക് ചെയ്തിരുന്നത്. രാവിലെ നോക്കുമ്പോൾ വാഹനം കാണാഞ്ഞതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ മോഷ്ടിച്ചത് ബിബിൻ തോമസാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഓട്ടോ എറണാകുളം ഇടപ്പള്ളിയിൽനിന്ന് കണ്ടെത്തി. പള്ളിക്കത്തോട് എസ്.എച്ച്.ഒ എസ്. പ്രദീപും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

