Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രാക്ടറിന്‍റെ ഇരുമ്പ് ചക്രം മോഷ്ടിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
ട്രാക്ടറിന്‍റെ ഇരുമ്പ് ചക്രം മോഷ്ടിച്ചയാൾ അറസ്റ്റിൽ
cancel
camera_alt

മു​ഹ​മ്മ​ദ്

അ​ൻ​ഷാ​ദ്

എരുമപ്പെട്ടി: ട്രാക്ടറിന്‍റെ ഇരുമ്പ് ചക്രങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കറുകപുത്തൂർ അകിലാണം നാറാംകുന്നത്ത് വീട്ടിൽ മുഹമ്മദ് അൻഷാദിനെയാണ് (26) ഇൻസ്പെക്ടർ കെ.കെ. ഭൂപേഷിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

എരുമപ്പെട്ടി കരിയന്നൂർ പാടശേഖരത്തിന് സമീപം നിർത്തിയിട്ടിരുന്ന ട്രാക്ടറിന്‍റെ രണ്ട് ഗെയ്ജ് വീലുകളാണ് ഇയാൾ മോഷ്ടിച്ച് കടന്നത്. എസ്.ഐ ടി.എസ്. അനുരാജിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നെല്ലുവായിലുള്ള ഗുഡ്സ് വാഹനത്തിലാണ് ചക്രങ്ങൾ കയറ്റി കൊണ്ട് പോയതെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഞാങ്ങാട്ടിരിയുള്ള ആക്രികടയിൽ വീലുകൾ വിൽപന നടത്തിയതായി പ്രതി സമ്മതിച്ചു. തുടർന്ന് എസ്.ഐ ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ മുറിച്ച് കഷ്ണങ്ങളാക്കിയ നിലയിൽ ചക്രഭാഗങ്ങൾ കണ്ടെടുത്തു. എ.എസ്.ഐ ജയൻ, സി.പി.ഒ കെ. സഗുൺ, കെ.വി. സുഗതൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The man who stole the iron wheel of the tractor was arrested
Next Story