എക്സൈസ് ഓഫിസിൽ കടന്നുകയറി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
text_fieldsജ്യോതിഷ്
തിരുവല്ല: ലഹരിക്കടിമയായി എക്സൈസ് ഓഫിസിൽ കടന്നുകയറി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ ഒളിവിലിരുന്ന കവിയൂർ സ്വദേശി പിടിയിൽ. കവിയൂർ മത്തിമല വേഴുകാലായിൽ വീട്ടിൽ ജ്യോതിഷാണ് (32) അറസ്റ്റിലായത്.
ഒക്ടോബർ 14ന് മഞ്ഞാടി എക്സൈസ് റേഞ്ച് ഓഫിസിലായിരുന്നു സംഭവം.
മുൻ വൈരാഗ്യത്തിന്റെ പേരിൽ ജ്യോതിഷും സുഹൃത്ത് അനൂപും ചേർന്ന് എക്സൈസ് ഓഫിസിൽ കടന്നുകയറി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
ഒളിവിൽ പോയ ജ്യോതിഷ് വീട്ടിലെത്തിയിട്ടുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരുവല്ല സി.ഐ പി.എസ്. വിനോദിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

