Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവിധ മോഷണങ്ങളിലെ മുഖ്യപ്രതി അറസ്റ്റിൽ

text_fields
bookmark_border
വിവിധ മോഷണങ്ങളിലെ മുഖ്യപ്രതി അറസ്റ്റിൽ
cancel

മാന്നാർ: പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒട്ടനവധി മോഷണങ്ങളിലെ പ്രതി പിടിയിൽ. കൊല്ലം കൊട്ടാരക്കര മേലില ചെങ്ങമനാട് റഫീഖ് മൻസിലിൽ റഫീഖ് എന്ന സതീഷാണ് (41) പിടിയിലായത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പലതവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ആഴ്ചകൾക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. മാന്നാർ, പരുമല, ചെന്നിത്തല പ്രദേശങ്ങളിലായി ഒരാഴ്ചക്കുള്ളിൽ ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിലും ഒരു ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഒരു വീടിന് നാശനഷ്ടങ്ങളും വരുത്തിയ പ്രതി ഏഴോളം വ്യാപാരസ്ഥാപനങ്ങളിൽ മോഷണശ്രമങ്ങളും നടത്തി.

എല്ലായിടത്തും സമാനരീതിയിൽ നടന്ന മോഷണങ്ങൾക്ക് പിന്നിൽ ഒരാളാണെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങളിലാണ് മോഷ്ടാവ് കുടുങ്ങിയത്. അടൂർ ഏഴംകുളം ഭാഗത്തെ ഒരു ലോഡ്ജിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തെളിവെടുപ്പ് നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The main suspect in various thefts cases was arrested
Next Story