വിവാഹ വാഗ്ദാനം നല്കി പീഡനം: കൂടുതൽപേർ ഇരകളായി
text_fieldsനെടുങ്കണ്ടം: വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിച്ച സംഭവത്തില്‍ കൗമാരക്കാരികള്ക്കൊപ്പം വിവാഹിതരായ സ്ത്രീകളും ഇരകളായതായി കണ്ടെത്തി.
കഴിഞ്ഞ ദിവസം അറസ്റ്റിലായി റിമാൻഡില്‍ കഴിയുന്ന തൂക്കുപാലം ബ്ലോക്ക് നമ്പര്‍ 401 കല്ലുപറമ്പില്‍ ആരോമലിെൻറ (22) വീട്ടിലെ ഡിജിറ്റല്‍ ഉപകരണങ്ങളും മൊബൈല്‍ ഫോണും പരിശോധിച്ചപ്പോഴാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ചശേഷമാണ് ഇയാള്‍ പീഡനത്തിന് കളമൊരുക്കിയതെന്ന് പൊലീസ് പറഞ്ഞു. പരിചയപ്പെടുന്നവരുടെ ഫോണ്‍ നമ്പര്‍ വാങ്ങി രാത്രിയില്‍ വിഡിയോ കോള്‍ വിളിച്ച് പെൺകുട്ടികളുടെ ചിത്രങ്ങൾ പകര്‍ത്തുകയും ഇതുപയോഗിച്ച് പിന്നീട് പീഡനം നടത്തുകയുമായിരുന്നു രീതി.
20 ലധികം പെണ്‍കുട്ടികളെ പിഡിപ്പിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവാഹിതരായ സ്ത്രീകളെയും ഇയാള്‍ വലയില്‍ വീഴ്ത്തിയതായി കണ്ടെത്തിയത്.

