Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാഗ്യം വരുമെന്ന്, കോഴിഫാമിൽ കുറുക്കനെ വളർത്തി; ഫാമുടമ അറസ്റ്റിൽ
text_fieldsbookmark_border
ബംഗളൂരു: കർണാടകയിൽ ഭാഗ്യം വരുമെന്ന് കരുതി കുറുക്കനെ വളർത്തിയ കോഴിഫാമുടമയെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. തുമകൂരു ജില്ലയിലെ നാഗവല്ലിയിലാണ് സംഭവം. ഹെബ്ബൂർ സ്വദേശിയായ ലക്ഷ്മികാന്ത(42) യാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
കുറുക്കനെ വളർത്തുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിച്ച ഇയാൾ തന്‍റെ കോഴിഫാമിൽ കുറുക്കനെ കൂട്ടിലിട്ട് വളർത്തുകയായിരുന്നു. ഏഴുമാസങ്ങൾക്ക് മുമ്പാണ് ഇയാൾക്ക് ഗ്രാമത്തിലെ കാടുമൂടിയ പ്രദേശത്തുനിന്നും കുറുക്കനെ കിട്ടിയത്.
ലക്ഷ്മികാന്ത കുറുക്കനെ വളർത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഫാമിലെത്തുകയായിരുന്നു. സംസ്ഥാനത്തെ വടക്കൻ ജില്ലകളിലെ ഗ്രാമങ്ങളിൽ ഐശ്വരത്തിന്‍റെ പ്രതീകമായി കരുതി വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും കുറുക്കന്‍റെ ഫോട്ടോകൾ സൂക്ഷിക്കാറുണ്ട്.
Next Story

