പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ
text_fieldsബേപ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പൂജാരി റിമാൻഡിൽ. ബേപ്പൂർ ഗോദീശ്വരത്തെ വീടിനോടുചേർന്നുള്ള ക്ഷേത്രത്തിന്റെ മറവിൽ പൂജയും വെളിച്ചപ്പാടുമായി അടുത്തകാലത്ത് രംഗപ്രവേശനം ചെയ്ത അജീഷ് (42)നെയാണ് മാറാട് പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ജീവിതത്തിലെ സംഘർഷങ്ങൾക്കും പ്രയാസങ്ങൾക്കും പരിഹാരം നിർദേശിച്ച് നിരവധി പെൺകുട്ടികളെ 'വശീകരണ മന്ത്രം' ഉപയോഗിച്ച് പീഡനത്തിനിരയാക്കിയെന്നാണ് പറയപ്പെടുന്നത്. പരാതിക്കാരിയായ പെൺകുട്ടിയെ ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ച് പലയിടങ്ങളിലും കൊണ്ടുപോയി.
പിന്നീട് ഭീഷണിപ്പെടുത്തി ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തി. ഇതോടെ വീട്ടുകാർ മാറാട് പൊലീസിൽ പരാതി നൽകി. ജാമ്യം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് മാറാട് സ്റ്റേഷനിൽ വരുത്തി അറസ്റ്റ് ചെയ്തത്.

