Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിന്റെ പണവും മൊബൈൽ ഫോണും കവർന്ന പ്രതികൾ പിടിയിൽ

text_fields
bookmark_border
യുവാവിന്റെ പണവും മൊബൈൽ ഫോണും കവർന്ന പ്രതികൾ പിടിയിൽ
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

തൃശൂർ: കൈപ്പറമ്പ് സ്വദേശിയായ യുവാവിനെ തട്ടികൊണ്ടുപോയി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിലെ പ്രതികളായ പൊന്നാനി തെക്കേപുറം പോക്കാക്കില്ലത്ത് മുഹമ്മദ് ഫാസിൽ (28), എടപ്പാൾ തട്ടാൻപടി പടിഞ്ഞാറക്കൽ ജിത്തു (36) എന്നിവരെ പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം 12ന് പുലർച്ചെ അമല ആശുപത്രിയുടെ മുന്നിലെ ബസ് സ്റ്റോപ്പിൽനിന്ന് കൈപ്പറമ്പ് സ്വദേശിയായ യുവാവിനെ പ്രതികൾ ബൈക്കിൽ ബലമായി പിടിച്ചുകയറ്റി പട്ടിക്കരയിൽ കൊണ്ടുപോയി ഗൂഗിൾ പേ വഴി 800 രൂപയും ഫോണും തട്ടിയെടുത്ത് മർദിച്ച് റോഡിൽ ഇറക്കിവിടുകയായിരുന്നു. പ്രതികളെ പൊന്നാനി തട്ടാൻപടി പരിസരത്തുനിന്നാണ് പിടികൂടിയത്.

മുഹമ്മദ് ഫാസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പേരാമംഗലം സബ് ഇൻസ്പെക്ടർ ശബരീകൃഷ്ണൻ, സബ് ഇൻസ്പെക്ടർ ജയൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അമീർഖാൻ, അതുൽകൃഷ്ണൻ, ഷൈൻ വർഗീസ്, ഷിജിൻ, കിരൺലാൽ എന്നിവരാണുണ്ടായിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Peramangalam Robbery Case: Police Arrest Ponnani Natives for Extorting Money via Google Pay
Next Story