Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാതിൽപ്പടിയിൽനിന്ന് മാറാൻ പറഞ്ഞ കണ്ടക്ടറെ യാത്രക്കാരൻ കുത്തി
text_fieldsbookmark_border
കണ്ടക്ടർ യോഗേഷ്, അക്രമി സിൻഹ
ബംഗളൂരു: ബി.എം.ടി.സി ബസിന്റെ വാതിൽ പടിയിൽനിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ട കണ്ടക്ടറെ യാത്രക്കാരൻ കുത്തിപ്പരിക്കേൽപിച്ചു. ഗുരുതരമായി പരിക്കേറ്റ കണ്ടക്ടർ യോഗേഷിനെ (45) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ഝാർഖണ്ഡ് സ്വദേശി ഹർഷ് സിൻഹയെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു വൈറ്റ്ഫീൽഡ് ഐ.ടി.പി.എൽ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. കെ.എ-57-എഫ്0015 വോൾവോ ബസ് കണ്ടക്ടറെ രണ്ട് മൂന്നുതവണ കത്തികൊണ്ട് കുത്തിയ ശേഷം ബസിൽനിന്ന് ചുറ്റികയെടുത്ത് ചില്ല് തകർത്ത് അക്രമി സമനില തെറ്റിയ പോലെ പെരുമാറുകയായിരുന്നു. മറ്റു യാത്രക്കാർ നിലവിളിച്ച് ബസിൽ നിന്ന് ഇറങ്ങിയോടി.
Next Story

