യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ
text_fieldsഡാനിയൽ (47)
കൂത്തുപറമ്പ്: താലൂക്ക് ആശുപത്രിയിൽ യുവതിയെപീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ നഴ്സിങ് അസിസ്റ്റന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് മണത്തണ സ്വദേശി കൊച്ചുകണ്ടത്തിൽ ഡാനിയലിനെയാണ് (47) കൂത്തുപറമ്പ് ഇൻസ്പെക്ടർ ശ്രീഹരിയും സംഘവും അറസ്റ്റ് ചെയ്തത്.
മുറിവിൽ മരുന്നുവെക്കാനെത്തിയ 23കാരിയെയാണ് ഡാനിയൽ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഞായറാഴ്ച പകൽ ആശുപത്രിയിൽ എത്തിയതായിരുന്നു പെൺകുട്ടി. ഡ്രസ്സിങ് റൂമിൽ വെച്ചായിരുന്നു അതിക്രമം. തുടർന്ന് യുവതി കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്ത ഡാനിയേലിനെ വൈദ്യ പരിശോധനക്ക് ശേഷം കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി.

