Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവം: കുപ്രസിദ്ധ ഗുണ്ടകൾ പിടിയിൽ

text_fields
bookmark_border
യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവം: കുപ്രസിദ്ധ ഗുണ്ടകൾ പിടിയിൽ
cancel
camera_alt

പ്രതികളായ മനീഷ്, മുനീർ, പ്രവീൺ

ആലപ്പുഴ: കായംകുളത്ത് പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ടകളും നിരവധി കേസിലെ പ്രതികളുമായ മൂന്നുപേർ അറസ്റ്റിൽ. പത്തിയൂർ വില്ലേജിൽ എരുവ പടിഞ്ഞാറ് മുറിയിൽ തസ്നി മൻസിൽ വീട്ടിൽ മനീഷ് (37), കണ്ടല്ലൂർ വില്ലയിൽ കണ്ടല്ലൂർ മുറിയിൽ വളയക്കകത്ത് കിഴക്കേതിൽ പ്രവീൺ (29), കായംകുളം മുനിസിപ്പാലിറ്റി എട്ടാം വാർഡിൽ കായംകുളം ഫയർ സ്റ്റേഷന് സമീപം വാണിയന്റയ്യത്ത് വീട്ടിൽ പെരിങ്ങാല മുറിയിൽ മേട്ടയിൽ തെക്കതിൽ വീട്ടിൽ താമസിച്ചു വരുന്ന മുഹമ്മദ് മുനീർ (25) എന്നിവർ ആണ് പിടിയിലായത്.

നാലാം പ്രതിയായ അഷ്റഫ് ഒളിവിലാണ്. കായംകുളം സ്വദേശിയായ മുഹമ്മദ് അഫ്സലിനെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തട്ടിക്കൊണ്ടു പോയത്. വാഹന കച്ചവടക്കാരനായ അഫ്സലും ഒന്നാം പ്രതിയായ മനീഷും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടു പോകാൻ കാരണം. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് അഫ്സൽ സുഹൃത്തുക്കളുമായി കായംകുളം വനിതാ പോളിടെക്നിക്കിന് പിറകു വശം നിൽക്കുമ്പോൾ ഓട്ടോറിക്ഷയിൽ പ്രതികൾ അഫ്സലിന്റെ സുഹൃത്തുക്കളെ ബിയർ കുപ്പി വീശി ഭയപ്പെടുത്തിയ ശേഷം അഫ്സലിനെ ഓട്ടോയിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു.

അവിടെ നിന്നും മനീഷിന്റെ കരീലക്കുളങ്ങരയിലുള്ള വീട്ടിലെത്തിച്ച് മുറിയിൽ പൂട്ടിയിട്ട ശേഷം മനീഷ്, പ്രവീൺ, മുനീർ, അഷ്റഫ് എന്നിവർ ചേർന്ന് ഇരുമ്പ് പൈപ്പ്, വാക്കിംഗ് സ്റ്റിക്ക്,ഹെൽമെറ്റ് എന്നിവ ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിക്കുകയും കഴുത്തിൽ കത്തി വെച്ച് കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കായംകുളം പൊലീസ് എത്തിയാണ് അഫ്സലിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

ഒന്നാം പ്രതിയായ മനീഷ് കായംകുളം, കരീലക്കുളങ്ങര, ഹരിപ്പാട്, ഡൽഹി, അമ്പലപ്പുഴ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി 17ഓളം കേസുകളിൽ പ്രതിയും കാപ്പാ നിയമ പ്രകാരം നടപടി നേരിട്ടയാളുമാണ്. രണ്ടാം പ്രതി പ്രവീൺ കായംകുളം, കനകക്കുന്ന്, കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകളിലും, മൂന്നാം പ്രതി മുനീർ കായംകുളം, കരീലക്കുളങ്ങര, ശാന്തൻപാറ പൊലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകളിലും പ്രതികളാണ്. കായംകുളം ഡി.വൈ.എസ്.പി. രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിൽ സി.ഐ. രജീഷ് കുമാർ, എസ്.ഐമാരായ സജിത് മോൻ, അഫ്സൽ, പ്രേംജിത്ത്, മുഹമ്മദ് ബഷീർ, പൊലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, റെജിൻ, പ്രവീൺ, അനന്തകൃഷ്ണൻ, സജീഷ്, സഞ്ജു, സൗമ്യ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Notorious Goons Arrested in Kidnapping Case
Next Story