Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദസറക്കിടെ ബലൂൺ വിൽപനക്കാരി ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; പ്രതിക്ക് വധശിക്ഷ

text_fields
bookmark_border
ദസറക്കിടെ ബലൂൺ വിൽപനക്കാരി ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; പ്രതിക്ക് വധശിക്ഷ
cancel
camera_alt

കാ​ർ​ത്തി​ക്

ബംഗളൂരു: കഴിഞ്ഞ വർഷത്തെ മൈസൂരു ദസറ ആഘോഷത്തിനിടെ ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൈസൂരുവിലെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയൽ (പോക്‌സോ) നിയമപ്രകാരം രൂപവത്കരിച്ച ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. മൈസൂരു-കൊല്ലഗൽ റൂട്ടിലെ ബസ് ക്ലീനറും സിദ്ധലിംഗപുര നിവാസിയുമായ കാർത്തികിനാണ്(32) ജഡ്ജി ആനന്ദ് പി. ഹൂഗഡെ തുറന്ന കോടതിയിൽ ശനിയാഴ്ച ശിക്ഷ പ്രഖ്യാപിച്ചത്, കാർത്തിക്കിന്റെ സാന്നിധ്യത്തിലാണ് വിധി പ്രസ്താവിച്ചത്.

വിധി കന്നടയിൽ വായിച്ചു കേൾപ്പിച്ചപ്പോൾ തന്റെ സഹോദരന് മാനസിക വെല്ലുവിളിയുണ്ടെന്നും സംഭവത്തെത്തുടർന്ന് പിതാവ് വീട് വിട്ടുപോയെന്നും സഹോദരന്റെ പരിചരണത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും കാർത്തിക് ജഡ്ജിയോട് അപേക്ഷിച്ചു. എന്നാൽ കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി വധശിക്ഷയിൽ ഉറച്ചു.

2025 ഒക്ടോബർ ഒമ്പതിനായിരുന്നു മൈസൂരു ദസറ ആഘോഷത്തിൽ കരിനിഴൽ വീഴ്ത്തിയ ദാരുണ സംഭവം നടന്നത്. ദസറ സമയത്ത് ബലൂണുകൾ വിൽക്കാൻ കലബുറുഗിയിൽനിന്ന് എത്തിയ കുടുംബത്തിലെ അംഗമായിരുന്നു ഇര. ദസറ എക്സിബിഷൻ ഗ്രൗണ്ടിന് സമീപമുള്ള കൂടാരത്തിൽ അന്നത്തെ ബലൂൺ വിൽപന കഴിഞ്ഞ് ഉറങ്ങുകയായിരുന്നു ബാലിക. കാർത്തിക് കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

ദസറ പ്രദർശനം നടക്കുന്ന ദൊഡ്ഡക്കെരെ മൈതാനത്തിന് സമീപം ഏകദേശം 50 നാടോടി കുടുംബങ്ങൾ വ്യാപാരം നടത്താനായി കൂടാരങ്ങൾ കെട്ടിയിരുന്നു. പുലർച്ചെ നാലോടെ കനത്ത മഴ പെയ്തതിനാൽ ഉണർന്ന രക്ഷിതാക്കൾ പെൺകുട്ടിയെ കാണാതായത് ശ്രദ്ധിക്കുകയായിരുന്നു. മഴയത്ത് നടത്തിയ തിരച്ചിൽ രാവിലെ ആറരയോടെ കൂടാരങ്ങൾക്ക് സമീപം മൃതദേഹം കണ്ടെത്തി.

നസർബാദ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സിസിടിവി ദൃശ്യങ്ങളും ഡിഎൻഎ തെളിവുകളും പ്രതിയെ തിരിച്ചറിയുന്നതിൽ നിർണായക പങ്ക് വഹിച്ചു, 24 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നു. കുറ്റം സ്ഥാപിക്കാൻ പ്രോസിക്യൂഷൻ സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള ഡി.എൻ.എ പരിശോധനാ റിപ്പോർട്ടുകൾ, സിസി ടിവി ദൃശ്യങ്ങൾ, വിരലടയാള തെളിവുകൾ എന്നിവയെയാണ് പ്രധാനമായും ആശ്രയിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Court Imposes Death Penalty for Rape and Murder of Balloon Vendor's Daughter in Mysuru
Next Story