Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുപ്പിവെള്ളം വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഒരാൾ കൊല്ലപ്പെട്ടു
text_fieldsbookmark_border
കൊൽക്കത്ത: കുപ്പിവെള്ളം വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കൊൽക്കത്തയിലെ ഗിരീഷ് പാർക്ക് പരിസരത്താണ് സംഭവം. 20കാരനായ ആകാശ് പ്രതാപ് കുറി ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ രണ്ട് സഹോദരങ്ങൾ കടയിൽ കുപ്പിവെള്ളം വാങ്ങാനായി പോയിരുന്നു. കടയിലെത്തിയതിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും പിന്നാലെ കടയുടമയെ മർദിക്കുകയുമായിരുന്നു. ഇരുമ്പ് വടികൊണ്ടായിരുന്നു ഇവർ കടയുടമയെ ആക്രമിച്ചത്.
സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Next Story

