ദമ്പതികളെ ലോറിയിടിച്ച് കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsഅജീഷ്
പാരിപ്പള്ളി: കഴിഞ്ഞ ജൂലൈ ആറിന് പാരിപ്പള്ളി ഇ.എസ്.ഐ ജങ്ഷന് സമീപം ദമ്പതികളെ ലോറിയിടിച്ചിട്ടശേഷം മാരകമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ.
ഇ.എസ്.ഐ ജങ്ഷനുസമീപം കോലായിൽ വീട്ടിൽ അജീഷി(24) നെയാണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇ.എസ്.ഐ ജങ്ഷന് സമീപം തൻസീനാ മൻസിലിൽ ബദറുദ്ദീൻ (52), ഭാര്യ സബീനാ ബീവി (48) എന്നിവർ സഞ്ചരിച്ച സ്കൂട്ടർ പ്രതി ലോറികൊണ്ട് ഇടിച്ചിട്ടു. തുടർന്ന് പ്രതി, റോഡ് സൈഡിലേക്ക് തെറിച്ചുവീണ ദമ്പതികളെ ക്രൂരമായി ഉപദ്രവിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
ഈ കേസിൽ ഒളിവിൽപ്പോയ ഇയാൾ തിരികെ നാട്ടിലെത്തിയതായി സിറ്റി പൊലീസ് കമീഷണർ ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിെൻറ നിർദേശാനുസരണം പാരിപ്പള്ളി ഐ.എസ്.എച്ച്.ഒ അൽജബർ, എസ്.ഐമാരായ അനൂപ് സി. നായർ, പ്രദീപ്, എ.എസ്.ഐ നന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻ ഡ് ചെയ്തു.

