കുഴല്‍പണവുമായി കൊടുവള്ളി സ്വദേശി പിടിയില്‍
text_fieldsമുഹമ്മദ് മിഖ്ദാദ്
എടക്കര: അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴല്‍പണവുമായി കൊടുവള്ളി സ്വദേശി വഴിക്കടവില്‍ പിടിയില്‍. കൊടുവള്ളി കളത്തില്തൊടിക മുഹമ്മദ് മിഖ്ദാദ് എന്ന മിക്കുവിനെയാണ് (22) പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്റെ നിര്‍ദേശപ്രകാരം വഴിക്കടവ് ഇന്‍സ്പെക്ടര്‍ പി. അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കൊടുവള്ളിയില്‍ നിന്ന് വഴിക്കടവിലെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി വാഹനത്തിന്റെ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പ്രതിയെയും പണവും എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ടി. അജയകുമാര്‍, പൊലീസുകാരായ പി.എ. സാദത്ത് ബാബു, റിയാസ് ചീനി, എസ്. പ്രശാന്ത് കുമാര്‍, പി. ജിതിന് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

