Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണിയാപുരം ഗുണ്ടാ ആക്രമണം; നാലുപേർ അറസ്റ്റിൽ
text_fieldsbookmark_border
മംഗലപുരം: കണിയാപുരം പായ്ച്ചിറയിൽ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവത്തിലെ പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. കണിയാപുരം കുന്നിനകം സ്വദേശി വിഷ്ണു (27), പായ്ച്ചിറ പണയിൽ വീട്ടിൽ നിതിൻ (25), പായ്ച്ചിറ പാണ്ടിവിള വീട്ടിൽ അജീഷ് (26), പായ്ചിറ തളിയിൽ വീട്ടിൽ അനസ് (25) എന്നിവരാണ് പൊലീസ് പിടിയിലായത്.
ഞായറാഴ്ച രാത്രി 11നാണ് മദ്യപ സംഘത്തിന്‍റെ അഴിഞ്ഞാട്ടം. പായ്ച്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്ക് മർദന മേൽക്കുകയും മൂന്ന് വീടുകൾ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. കേസിൽ ഇനി പിടിയിലാകാനുള്ളത് കണിയാപുരം സ്വദേശി ശബരിയാണെന്നും ഇയാൾ ഉടൻ വലയിലാകുമെന്നും മംഗലപുരം പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ വധശ്രമം, വീടുകയറി അക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Next Story

