Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാത്മാഗാന്ധിയെ അപമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ റീൽ പോസ്റ്റ് ചെയ്തു; പ്രശസ്ത ഇൻഫ്ലുവൻസർ അറസ്റ്റിൽ

text_fields
bookmark_border
മഹാത്മാഗാന്ധിയെ അപമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ റീൽ പോസ്റ്റ് ചെയ്തു; പ്രശസ്ത ഇൻഫ്ലുവൻസർ അറസ്റ്റിൽ
cancel

ഗുവാഹത്തി: ഗാന്ധിജിയുടെ ചിത്രം ഉൾക്കൊള്ളുന്ന 500 രൂപയുടെ കറൻസി നോട്ട് ഉപയോഗിച്ച് അസഭ്യമായ രീതിയിൽ വിഡിയോ നിർമിച്ച സംഭവത്തിൽ ഗുജറാത്തിലെ സൂറത്തിൽ പ്രമുഖ ഇൻഫ്ലുവൻസർ അറസ്റ്റിലായി. സിമ്രാൻ പട്ടേൽ (47) എന്ന യുവതിയാണ് സൂറത്ത് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റാഗ്രാമിൽ പത്ത് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള ആളാണ് സിമ്രാൻ. സൂറത്തിലെ അഡജാൻ പ്രദേശത്താണ് ഇവർ താമസിക്കുന്നത്. ഗാന്ധി ജയന്തിയുടെ തലേദിവസമായ ഒക്ടോബർ 1-ാം തീയതി ഉച്ചക്ക് 1 മണിക്കും 6 മണിക്കും ഇടയിലാണ് ഇവർ ഈ വിവാദ വിഡിയോ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തത്.

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചിത്രം അനാദരവുള്ള രീതിയിൽ ചിത്രീകരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ റീൽസ് പങ്കുവെച്ചതിനെ തുടർന്ന് ധർമ്മേഷ് ഗാമി എന്ന സാമൂഹിക പ്രവർത്തകൻ സൂറത്ത് സൈബർ ക്രൈം പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. സൈബർ നിയമപ്രകാരം കർശന നടപടികൾ സ്വീകരിച്ച പൊലീസ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതിന് ഐ.ടി ആക്ട് സെക്ഷൻ 67 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അറസ്റ്റിനെത്തുടർന്ന് സൂറത്ത് സിറ്റി പൊലീസ് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ടിട്ടുണ്ട്. കറൻസി നോട്ടുമായി നിൽക്കുന്ന ആദ്യ ദൃശ്യവും പിന്നീട് ഇവർ വിലങ്ങണിഞ്ഞുനിൽക്കുന്ന ദൃശ്യങ്ങളുമാണ് പൊലീസ് പങ്കുവെച്ചത്. താൻ ചെയ്ത തെറ്റിന് സിമ്രാൻ പട്ടേൽ വിഡിയോയിലൂടെ പരസ്യമായി മാപ്പ് പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സോഷ്യൽ മീഡിയയിൽ ലൈക്കുകളും ഫോളോവേഴ്‌സിനെയും നേടാനുള്ള ശ്രമത്തിൽ രാജ്യത്തിന്റെ നിയമങ്ങളും സാമൂഹിക മര്യാദകളും ലംഘിക്കുന്നവർക്ക് ഇതൊരു ശക്തമായ മുന്നറിയിപ്പായിരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സാമൂഹിക ഐക്യത്തെ തകർക്കുന്നതോ മതപരവും ദേശീയവുമായ ചിഹ്നങ്ങളെ അപമാനിക്കുന്നതോ ആയ കാര്യങ്ങൾ പങ്കുവെക്കരുതെന്ന് അധികൃതർ ജനങ്ങളോട് കർശനമായി അഭ്യർത്ഥിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Influencer arrested for posting reel on insulting Mahatma Gandhi
Next Story