Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരിക്ക്
text_fieldsbookmark_border
ഷമീർ ഖാൻ
പന്തളം: മരുമകന്റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതരമായ പരിക്ക്. പന്തളം തോന്നല്ലൂർ, ഉളമയിൽ, യഹിയയുടെ ഭാര്യ സീന (46)ക്കാണ് കുത്തേറ്റ്. വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെയാണ് സംഭവം.
സീനയുടെ ഇളയ മകളുടെ ഭർത്താവ് അഞ്ചൽ തടിക്കാട് പെരണ്ടമൺ വയലരികിൽ ഷമീർ ഖാൻ (36 ) നെ നാട്ടുകാരുടെ സഹായത്തോടുകൂടി പൊലീസ് പിടികൂടി. ഷമീറിന്റെ ബാഗിൽ നിന്നും വടിവാളും എയർഗണും പൊലീസ് കണ്ടെത്തി. സീനയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളുമായുള്ള വിവാഹബന്ധം വേർപെടുത്തുന്ന ഘട്ടത്തിലാണ് ഷമീർ ഖാൻ ഭാര്യ വീട്ടിൽ എത്തിയത്. പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു. ഷമീർ സർവേയറാണ്.
Next Story

