Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

16കാരിയെ സ്പാകളിലെത്തിച്ച് പീഡിപ്പിച്ച സംഭവം; സംസ്ഥാന ബാലാവകാശ കമീഷൻ കേസെടുത്തു

text_fields
bookmark_border
16കാരിയെ സ്പാകളിലെത്തിച്ച് പീഡിപ്പിച്ച സംഭവം; സംസ്ഥാന ബാലാവകാശ കമീഷൻ കേസെടുത്തു
cancel

തിരുവനന്തപുരം: ആന്ധ്രാ സ്വദേശിനിയായ 16കാരിയെ കോവളത്ത് പത്തോളം സ്പാകളിലെത്തിച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമീഷൻ. കമീഷനിലെ അംഗമായ ഡോ. എഫ്. വിൽസൺ ആണ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവി, തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫിസർ എന്നിവരോട് റിപ്പോർട്ട് ആവശ്യപ്പെട്ട് കമീഷൻ ഉത്തരവിറക്കി.

അതേസമയം, സംഭവത്തിൽ കുട്ടിയുടെ മാതൃസഹോദരിയെയും ഭർത്താവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആന്ധ്രാപ്രദേശ് പുട്ടപർത്തിയിൽനിന്ന് കസ്റ്റഡിയിലെടുത്ത നാഗലക്ഷ്മി, ഗോപി എന്നിവരെ തിരുവനന്തപുരത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. പൂവാർ സ്വദേശി നിശാന്ത് (46), മാവേലിക്കര സ്വദേശി സജിത് കുമാർ (47) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ആന്ധ്ര സ്വദേശിനിയായ 16കാരിയെ ജോലിക്കെന്ന പേരിൽ സ്പാകളിൽ എത്തിച്ചത് ഇരുവരും ചേർന്നാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടിയുടെ സംരക്ഷണച്ചുമതല മാതൃസഹോദരിയും ഭർത്താവുമാണ് ഏറ്റെടുത്തിരുന്നത്. കഴിഞ്ഞ ഒരു വർഷത്തോളമായി കോവളത്തെ മൂന്ന് സ്പാകളിൽ പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ആയുർകേരള, ഡാലിയ ഹോം, കേരള ആയുർവേദ എന്നീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് അതിക്രമങ്ങൾ നടന്നത്. ഇതിനുപുറമേ ചെന്നൈയിലെയും മുംബൈയിലെയും ചില സ്പാകളിൽവെച്ചും പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മൊഴി നൽകിയിട്ടുണ്ട്.

പീഡനം സഹിക്കാനാകാതെ വന്നതോടെ പെൺകുട്ടി കോവളത്തുവെച്ച് പരിചയപ്പെട്ട യുവാവിനോട് ദുരനുഭവങ്ങൾ വെളിപ്പെടുത്തുകയും ഇയാൾക്കൊപ്പം മാറിനിൽക്കുകയുമായിരുന്നു. തുടർന്ന് മാതൃസഹോദരി നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് പെൺകുട്ടിയുടെ പ്രായവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Girl Exploited Across Spas; State Commission Registers Case
Next Story