Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

text_fields
bookmark_border
മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു
cancel

കോഴിക്കോട്: മീഞ്ചന്തയിൽ പിതാവിന്റെ മർദനമേറ്റ് മകൻ മരിച്ചു. മീഞ്ചന്ത സ്വദേശി മിസ്ഹബ് (31) ആണ് പിതാവ് ഉമ്മർക്കോയയുമായുള്ള വാക്കുതർക്കത്തിനിടെ അടിയേറ്റ് മരിച്ചത്. മിസ്ഹബ് ലഹരി ഉപയോഗിക്കുന്നതിനെ പിതാവ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ലഹരിയെച്ചൊല്ലിയുള്ള തർക്കം പതിവാണെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെയും സമാനമായി തർക്കമുണ്ടായി. പിന്നാലെ വീട്ടുമുറ്റത്ത് കിടന്നിരുന്ന പൈപ്പ് എടുത്ത് ഉമ്മർക്കോയ മകന്റെ തലയ്ക്കടിക്കുകയായിരുന്നു. മിസ്ഹബിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kozhikode Father Arrested For Murder
Next Story