Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാപ്പ ലംഘിച്ച് മയക്കുമരുന്ന് വിൽപന; 25 ഗ്രാം എം.ഡി.എം.എയുമായി പ്രതി പിടിയിൽ

text_fields
bookmark_border
കാപ്പ ലംഘിച്ച് മയക്കുമരുന്ന് വിൽപന; 25 ഗ്രാം  എം.ഡി.എം.എയുമായി പ്രതി പിടിയിൽ
cancel

തൃശൂർ: വിൽപനക്കായി കൊണ്ടുവന്ന 25 ഗ്രാമിലധികം വരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കരുവന്നൂർ നെടുംപുരയ്ക്കൽ ഷമീറിനെയാണ് (41) നെടുപുഴ എസ്.ഐ പി.സി. സനേഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കാപ്പ പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ളയാളാണ് ഷമീർ. തൃശൂർ സിറ്റി പൊലീസ് കമീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, എ.സി.പി ശശിധരൻ എന്നിവരുടെ നിർദേശാനുസരണം നെടുപുഴ എസ്.ഐ സനേഷിന് ശനിയാഴ്ച ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വട്ടപ്പിന്നിയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. സീനിയർ സി.പി.ഒമാരായ അനിൽകുമാർ, കൃഷ്ണകുമാർ, ശിവകുമാർ, സി.പി.ഒമാരായ അഭീഷ് ആന്റണി, അജീഷ്, സുജിത്ത്, വിശാഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Drug trafficking in violation of Kappa; Suspect arrested with 25 grams of MDMA
Next Story