Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പള്ളിക്കര മേഖലയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു

text_fields
bookmark_border
പള്ളിക്കര മേഖലയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു
cancel

പള്ളിക്കര: മേഖലയിൽ ലഹരി മാഫിയ വീണ്ടും പിടിമുറുക്കുന്നു. പള്ളിക്കര, പെരിങ്ങാല, പിണര്‍മുണ്ട, കടമ്പ്രയാര്‍ പ്രദേശങ്ങള്‍, പഴങ്ങനാട്, മലയിടംതുരുത്ത്, പട്ടിമറ്റം, ചേലക്കുളം തുടങ്ങിയ മേഖലകളിലെല്ലാം ലഹരി മാഫിയ പിടിമുറുക്കിയിരിക്കുകയാണ്.

വിദ്യാർഥികള്‍ മുതല്‍ വലിയവര്‍ വരെ പലപ്പോഴും അറിഞ്ഞോ അറിയാതെയോ ഇവരുടെ കെണിയില്‍ പെടുകയാണ്. ചെറിയ ബൈക്കില്‍ മുതല്‍ വലിയ ആഡംബര വാഹനങ്ങളില്‍വരെയാണ് ഇവർ എത്തുന്നത്. പലപ്പോഴും തെറ്റായ നമ്പർ പ്ലേറ്റുകളായിരിക്കും ഇത്തരം വാഹനങ്ങൾക്ക് ഉപയോഗിക്കുന്നത്.

കുട്ടികള്‍ കളിക്കുന്ന സ്ഥലങ്ങള്‍, വിദ്യാലയങ്ങളുടെ പരിസരത്ത് നില്‍ക്കുകയും സ്‌കൂളിലെ വിശ്രമസമയങ്ങളില്‍ ഇവര്‍ വിദ്യാര്‍ഥികളെ സ്വാധീനിച്ച് വില്‍പന നടത്തുകയും ചെയ്യുന്നു. കൂടാതെ കടമ്പ്രയാറിലും വിനോദകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും ഇത്തരക്കാർ സജീവമാണ്.

വിവാഹ പാർട്ടികളിൽ ഉൾപ്പെടെ ഇവർ പിടിമുറുക്കുന്നതായാണ് സൂചന. അന്തർ സംസ്ഥാനക്കാർ താമസിക്കുന്ന കേന്ദ്രങ്ങളിലും കഞ്ചാവ് മാഫിയ സജീവമാണ്. ടൗണുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം സജീവമായതോടെ ഇവർ ഗ്രാമങ്ങളിൽ പിടിമുറുക്കിയിരിക്കുകയാണ്. സ്ത്രീകൾ ഉൾപ്പെടെ ഏജന്‍റുമാരായി എത്തുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Drug mafia is taking hold in Pallikkara area
Next Story