Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിസോറാമിൽ 8.64 കോടിയുടെ വിദേശ സിഗരറ്റ് പിടിച്ചെടുത്തു

text_fields
bookmark_border
മ്യാന്‍മർ അതിർത്തി വഴി കടത്തിയ സിഗരറ്റാണ് പിടിച്ചെടുത്തത്
മിസോറാമിൽ 8.64 കോടിയുടെ വിദേശ സിഗരറ്റ് പിടിച്ചെടുത്തു
cancel
camera_alt

പിടിച്ചെടുത്ത സിഗരറ്റ്

ഐസ്വാൾ: മിസോറാമിൽ മ്യാൻമർ അതിർത്തി വഴി കടത്തിക്കൊണ്ടുവന്ന 8.64 കോടി രൂപയുടെ വിദേശ സിഗരറ്റുകൾ പിടികൂടി. 43.2 ലക്ഷം സിഗരറ്റുകളാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടിച്ചെടുത്തത്. സംഭവത്തിൽ ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഐസ്വാളിലേക്ക് കൊണ്ടുപോകുകയായിരുന്ന സിഗരറ്റുകളാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.

തുയിരിയാൽ ഗ്രാമത്തിൽവെച്ച് ട്രക്ക് തടഞ്ഞുനിർത്തുകയായിരുന്നു. പരിശോധനയിൽ 'പാട്രൺ' (Patron) ബ്രാൻഡിലുള്ള വിദേശ സിഗരറ്റുകളുടെ 432 പെട്ടികളാണ് കണ്ടെത്തിയത്. ആകെ 43,20,000 സിഗരറ്റുകളാണ് പെട്ടികളിലുണ്ടായിരുന്നത്. ഇവയ്ക്ക് 8.64 കോടി രൂപ വിലവരുമെന്നാണ് കണക്ക്.

അതേസമയം, സിഗരറ്റ് പാക്കറ്റുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ചിത്രസഹിതമായ ആരോഗ്യ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. 2003ലെ സിഗരറ്റ്, മറ്റ് പുകയില ഉൽപന്നങ്ങൾ സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള മുന്നറിയിപ്പുകളാണ് പാക്കറ്റുകളിൽ ഇല്ലാതിരുന്നത്.

സിഗരറ്റുകൾ മിസോറാം–മ്യാൻമർ അതിർത്തിയിലെ സോഖാവ്താർ മേഖലയിലൂടെ മിസോറാമിലേക്ക് കടത്തിക്കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. അവിടെനിന്ന് ഐസ്വാളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്.

അന്താരാഷ്ട്ര അതിർത്തി വഴിയുള്ള വിദേശ പുകയില ഉൽപന്നങ്ങളുടെ അനധികൃത നീക്കം തടയുന്നതിനും കള്ളക്കടത്ത് ശൃംഖലകൾ തകർക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mizoram Border Smuggling Busted by DRI
Next Story