Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരവധി പിടിച്ചുപറിക്കേസുകളിലെ പ്രതി പിടിയിൽ

text_fields
bookmark_border
sachu
cancel
camera_alt

സ​ച്ചു

പത്തനംതിട്ട: പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചുപറി, മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.

കായംകുളം കൃഷ്ണപുരം കളീക്കത്തറ വടക്കേതിൽ സച്ചു എന്ന സജിത്കുമാറിനെയാണ് (36) അടൂർ പൊലീസിലെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. രണ്ടുദിവസം മുമ്പ് അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പിടിച്ചുപറി നടത്തിയശേഷം പലയിടങ്ങളിൽ കറങ്ങിനടന്ന മോഷ്ടാവിനെ പ്രത്യേകസംഘം നടത്തിയ സാഹസിക നീക്കത്തിലൂടെയാണ് വലയിലാക്കിയത്. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നാണ് ഇയാൾ പിടിച്ചുപറി നടത്തിയിരുന്നത്. മൂന്ന് ജില്ലയിലായി 25 കേസ് ഇയാൾക്കെതിരെ ഉണ്ടായിരുന്നു. നിലവിൽ അടൂർ, കോന്നി, പന്തളം, വെൺമണി, പുത്തൂർ, കൊട്ടാരക്കര സ്റ്റേഷനുകളിലായി മാലമോഷണം, പിടിച്ചുപറി എന്നിവക്ക് 12 കേസ് ഉണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Defendant arrested in several cases
Next Story