ഒന്നര വർഷം മുമ്പ് മാല മോഷ്ടിച്ച പ്രതി അറസ്റ്റിൽ
text_fieldsഅൻവർഷ
ഹരിപ്പാട്: ഒന്നരവർഷം മുമ്പ് മാല മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൃഷ്ണപുരം പെരിങ്ങാല മാരൂർ പാറ പടീറ്റതിൽ അൻവർഷായെയാണ് (22) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരി 10നാണ് സംഭവം. കുമാരപുരം പൊത്തപള്ളി വടക്ക് ചെന്നാട്ട് കോളനിയിൽ അനിയെൻറ ഒരു പവെൻറ മാലയാണ് മോഷ്ടിച്ചത്.
പൊലീസ് പറയുന്നത്: സുഹൃത്തുകൂടിയായ അൻവർ ഷാ അന്നേദിവസം വീട്ടിലെത്തി ഉറങ്ങിക്കിടന്ന അനിയെൻറ മാല ഊരി കടന്നുകളയുകയായിരുന്നു. പ്രതി അൻവർ ഷാ ആണെന്ന് വീട്ടുകാർ സംശയം പ്രകടിപ്പിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. നിരവധി കേസിൽ പ്രതിയായ ഇയാൾ ഏറെക്കാലമായി ഒളിവിലായിരുന്നു.
രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസം കായംകുളം ഗവ. ആശുപത്രിക്ക് സമീപത്തുനിന്നാണ് പിടികൂടിയത്. ഹരിപ്പാട് സി.ഐ സംജിത് ഖാൻ, എസ്.ഐമാരായ ഗിരീഷ്, ഹുസൈൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

