തളിക്കുളത്ത് യുവതിയുടെ മരണം: യുവാവിന് അഞ്ചുവർഷം തടവ്
text_fieldsപ്രതി സനേഷ്
ചാവക്കാട്: തളിക്കുളത്ത് യുവതിയുടെ മരണത്തിൽ ആത്മഹത്യ പ്രേരണക്ക് യുവാവിന് അഞ്ചുവർഷം തടവും 25,000 രൂപ പിഴയും. തളിക്കുളങ്ങര അമ്പലം ദേശം വട്ടാലി സനേഷിനെയാണ് (സനു -24) ചാവക്കാട് അസിസ്റ്റൻസ് സെഷൻസ് കോടതി ശിക്ഷിച്ചത്. ഏങ്ങണ്ടിയൂർ ഏത്തായി ലക്ഷംവീട് കോളനിയിൽ താമസിച്ചിരുന്ന വടക്കൻ വീട്ടിൽ ശ്യാമിലിയാണ് (21) പ്രതിയുമായുള്ള പ്രണയബന്ധം തകർന്നതിനുള്ള മനോവിഷമത്താൽ ആത്മഹത്യ ചെയ്തത്. 2014 മേയ് 30നായിരുന്നു മരണം. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പിഴ സംഖ്യ ശ്യാമിലിയുടെ പിതാവിന് നൽകണം. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രജിത് കുമാർ ഹാജറായി.

