ഒമ്പതാം ക്ലാസ് വിദ്യാർഥിയെ സ്കൂൾ കാന്റീനിൽ യുവാവ് ആക്രമിച്ചതായി പരാതി
text_fieldsrepresentational image
ബാലുശ്ശേരി: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ സ്കൂൾ കാന്റീനിലെത്തിയ യുവാവ് ആക്രമിച്ചതായി പരാതി. കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയും കൈപ്പുറത്ത് രാജേന്ദ്രന്റെ മകനുമായ അമൽ രാജിനെയാണ് (14) തിങ്കളാഴ്ച രാവിലെ ഇന്റർവെൽ സമയത്ത് സ്കൂൾ കാന്റീൻ പരിസരത്ത് ആക്രമിച്ചത്.
കാന്റീനിൽ മിഠായി വാങ്ങാനെത്തിയ അമൽരാജിനെ കടയിലെ കാഷ് ബോക്സ് തട്ടിയിട്ടെന്ന് പറഞ്ഞ് പുറത്തുനിന്നും കാന്റീനിലെത്തിയ കോക്കല്ലൂർ തുളിശ്ശേരി സജി എന്ന യുവാവ് കഴുത്തിന് പിടിച്ച് ആക്രമിച്ചതായാണ് പരാതി.
സംഭവത്തിനുശേഷം വൈകീട്ട് വീട്ടിലെത്തിയ അമൽരാജിന് ഭക്ഷണം കഴിക്കാനാകാത്തതിനെ തുടർന്ന് രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് ആക്രമണവിവരംഒമ്പതാം ക്ലാസ് വിദ്യാർഥിയെ സ്കൂൾ കാന്റീനിൽ യുവാവ് ആക്രമിച്ചതായി പരാതിഡോക്ടർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

