വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി
text_fieldsRepresentational Image
മാർത്താണ്ഡം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കുഴിത്തുറയിൽ വിവാഹാവശ്യങ്ങൾക്ക് ഭക്ഷണം തയാറാക്കുന്ന കൊല്ലം സ്വദേശിയായ മുപ്പതുകാരിയെ തിരുവനന്തപുരം സ്വദേശി പീഡിപ്പിച്ചുവെന്നാണ് പരാതി. മാർത്താണ്ഡം വനിത പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം തുടങ്ങി.
തിരുവനന്തപുരം പുന്നച്ചൽകോണം ഒറ്റശേഖരമംഗലം സ്വദേശി ഭരത് കൃഷ്ണനെതിരെയാണ് പരാതി. ഇയാൾ പരാതിക്കാരിയുടെ വീട്ടിൽ താമസിച്ച് പീഡിപ്പിക്കുകയും ഒന്നര ലക്ഷം രൂപ കൈക്കലാക്കിയാണ് കടന്നത്. ഇപ്പോൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ യാതൊരു വിവരവുമില്ലെന്നാണ് പരാതിക്കാരി പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

