27.5 ലിറ്റർ വിദേശ മദ്യവുമായി പിടിയിൽ
text_fieldsപരപ്പനങ്ങാടി എക്സൈസ് സംഘം പിടികൂടിയ പ്രതിയും
അനധികൃത മദ്യ ശേഖരവും
പരപ്പനങ്ങാടി: വിൽപനക്കായി ശേഖരിച്ചുവച്ച ഇന്ത്യൻ നിർമിത വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ. ഉള്ളണം കൂട്ടുമൂച്ചി റോഡിനടുത്ത് മുണ്ടിയൻ കാവ് സ്കൂൾ റോഡിന് സമീപത്തെ എ. കൃഷ്ണനാണ് (55) 27.5 ലിറ്റർ മദ്യവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
പരപ്പനങ്ങാടി എക്സൈസ് റേഞ്ചിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ദിനേശനും സംഘവുമാണ് ഇയാളെ പിടികൂടിയത്.
സിവിൽ എക്സൈസ് ഓഫിസർമാരായ ജനരാജ്, ജിഷ്നാദ്, വനിത സിവിൽ എക്സൈസ് ഓഫിസർ ഐശ്വര്യ, എക്സൈസ് ഡ്രൈവർ ഷണ്മുഖൻ എന്നിവർ ഓപറേഷന് നേതൃത്വം നൽകി. പ്രതിയെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.

