പൂട്ടിക്കിടന്ന വീട്ടിൽ മോഷണം: പ്രതികൾ പിടിയിൽ
text_fieldsവിഷ്ണു, അതുൽ
കൊല്ലം: പൂട്ടിക്കിടന്ന വീട്ടിൽ മോഷണം നടത്തിയ പ്രതികൾ പിടിയിലായി. ആശ്രാമം കാവടിപ്പുറത്ത് പുത്തൻകണ്ടത്തിൽവീട്ടിൽ വിഷ്ണു (24), ആശ്രാമം സമൃതിനഗറിൽ കുരുവേലിപടിഞ്ഞാറ്റതിൽ അതുൽ(26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ആശ്രാമം ഇ.എസ്.ഐ ഹോസ്പിറ്റലിന്റെ പൂട്ടിക്കിടന്ന ക്വാർട്ടേഴ്സിലായിരുന്നു മോഷണം. ക്വാർട്ടേഴ്സിന്റെ വാതിൽ കുത്തിത്തുറന്ന് വീട്ടുപകരണങ്ങളും പ്ലംബിങ്, വൈദ്യുതിഉപകരണങ്ങൾ എന്നിവ മോഷ്ടിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ഈസ്റ്റ് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് പ്രതികളെ കണ്ടെത്തിയത്.
ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുമേഷ്, ഷബനം, സി.പി.ഒമാരായ അജയകുമാർ, അനു ആർ. നാഥ്, ഷെഫീക്ക്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

