Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ ഫോണിൽ അശ്ലീല വിഡിയോ കണ്ട് 14കാരൻ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു

text_fields
bookmark_border
no rape 9798
cancel

ലഖ്നോ: യു.പിയിലെ ബല്ലിയ ജില്ലയിൽ ഫോണിൽ അശ്ലീല വിഡിയോ കണ്ട് 14കാരൻ എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. ബല്ലിയയിലെ ഒരു ഗ്രാമത്തിൽ ശനിയാഴ്ച വൈകീട്ടോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.

ഫോണിൽ അശ്ലീല വിഡിയോ കണ്ടതാണ് 14കാരനെ കുറ്റകൃത്യത്തിന് പ്രചോദിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

14കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഫഹീം ഖുറേഷി പറഞ്ഞു.

കുട്ടികളുടെ മൊബൈൽ ഉപയോഗം; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കുട്ടികള്‍ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ എന്താണ് ചെയ്യുന്നതെന്നും അവര്‍ കാണുന്ന ഉള്ളടക്കവും നെറ്റ്വര്‍ക്കുകളും ശ്രദ്ധിക്കണം
  • ഫോണ്‍ ഒഴിവാക്കി ഭക്ഷണം കുടുംബമായി ഇരുന്നു കഴിക്കുക, കിടക്കുന്നതിന് മുമ്പ് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുക
  • ഓണ്‍ലൈന്‍ ഗെയിമുകളില്‍ മുഴുകുന്ന കുട്ടികളെ അതില്‍ നിന്ന് പിന്തിരിപ്പിച്ച് അവരുടെ കൂട്ടുകാരോട് പാഠ്യവിഷയങ്ങളെ കുറിച്ചോ മറ്റു ക്രിയാത്മക വിഷയങ്ങളെ കുറിച്ചോ സംസാരിക്കാന്‍ ആവശ്യപ്പെടാം കുട്ടികളെ പാട്ട്, ഡാന്‍സ്, ചിത്രം വര, ഗാർഡനിങ്, കളി തുടങ്ങിയവയില്‍ ഇഷ്ടമുള്ളതില്‍ സമയം ചെലവിടാന്‍ പ്രേരിപ്പിക്കുക
  • മൊബൈല്‍ അമിത ഉപയോഗത്തിനെതിരേ കുട്ടികളെ നിയന്ത്രിക്കുന്നതിന് മുമ്പ് രക്ഷിതാക്കള്‍ അവ ചെയ്യുന്നുണ്ടോ എന്നുറപ്പിക്കുക
  • അനാരോഗ്യകരമായ ഉള്ളടക്കങ്ങൾ കുട്ടികൾ കാണുന്നുവെന്ന് കണ്ടെത്തിയാൽ അവർക്ക് കൃത്യമായ ബോധവത്കരണം നൽകുക.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Boy, 14, Rapes 8-Yr-Old Girl After Watching Porn On Phone
Next Story