Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഐ വിഡിയോ ഉപയോഗിച്ച് ഡേറ്റിങ് ആപ്; യുവാവിന് 1.85 ലക്ഷം രൂപ നഷ്ടം

text_fields
bookmark_border
എഐ വിഡിയോ ഉപയോഗിച്ച് ഡേറ്റിങ് ആപ്; യുവാവിന് 1.85 ലക്ഷം രൂപ നഷ്ടം
cancel

ബംഗളൂരു: ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട യുവതി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) ഉപയോഗിച്ച് നിർമിച്ച അശ്ലീല വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ബെല്ലന്ദൂര്‍ സ്വദേശിയായ യുവാവിന് 1.85 ലക്ഷം രൂപ നഷ്ടപ്പെട്ടു. സെപ്റ്റംബർ 27 നാണ് യുവാവ് 'ആരാധ്യ' എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിയുമായി പരിചയപ്പെടുന്നതും ഇരുവരും ഫോൺ നമ്പറുകൾ കൈമാറുന്നതും.

ആറ് സെക്കൻഡോളം നീണ്ട ഒരു വാട്ട്‌സ്ആപ് വിഡിയോ കാൾ യുവാവിന് ലഭിച്ചു. ഏതാനും മിനിറ്റുകൾക്ക് ശേഷം, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച അശ്ലീല വീഡിയോ ക്ലിപ്പും ലഭിച്ചു. പണം നൽകിയില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തി. വിഡിയോ പുറത്തുവരുമെന്ന് ഭയന്ന് യുവാവ് വിവിധ യു.പി.ഐ.ഐ.ഡികളിലേക്ക് 1.85 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. സംഭവത്തില്‍ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fake Dating App Profile Used for AI Video Extortion: Rs 1.85 Lakh Lost
Next Story