ഐ.എസ്.എല്‍ ഫൈനല്‍ കാണുന്നതിനിടെ ആക്രമണം: ഒമ്പത് പേര് അറസ്റ്റില്‍
text_fieldsആളൂര്‍: ഐ.എസ്.എല്‍ ഫൈനല്‍ മത്സരം കാണുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ തല്ലി നടുവൊടിച്ച കേസില്‍ ഒമ്പത് പേരെ ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പട്ടേപ്പാടം സ്വദേശി പഴങ്കാട്ട് ആകര്‍ഷ് (27), പുഞ്ചന്പറമ്പില് അന്‍സല്‍ ഹബീബ് (21) രായംവീട്ടില്‍ സാലിഹ് (22), കാളത്ത് ശ്രീനില്‍ (25) വഴുക്കമാടം സുല്‍ഫിക്കര്‍ (27), തേക്കിന്‍കാട്ടില്‍ പവല്ജോസ് (20), കുരിയാപ്പുള്ളി ഹുസൈന് (24), തുണ്ടത്തിപറമ്പില് മുഹമ്മദ് ഷഹനാസ് (23) മങ്കിടിയാന്‍ മിഥുന് രാജ് (22) എന്നിവരെയാണ് ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഹൈദരാബാദ് എഫ്.സി ഗോളടിച്ചപ്പോള്‍ കൈയടിച്ച ആരാധകനെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ചേര്‍ന്ന് തല്ലി നടുവൊടിക്കുകയായിരുന്നു. ബിഗ് സ്ക്രീനില്‍ ഐ.എസ്.എല്‍ ഫൈനല്‍ മത്സരം കാണുന്നതിനിടെയായിരുന്നു സംഘര്‍ഷം.
ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് മുന്നിട്ടു നില്‍ക്കെ 88ാം മിനിറ്റില്‍ ഹൈദരാബാദ് എഫ്.സി ഗോളടിച്ചപ്പോള്‍ കൈയടിച്ചതിനാണ് പട്ടേപ്പാടം കൈമപറമ്പില്‍ സുധീഷിനെ (45) പ്രതികള്‍ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

