Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിശോധനക്കിടെ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

text_fields
bookmark_border
പരിശോധനക്കിടെ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
cancel
camera_alt

രാഹു​ല്‍

മീനങ്ങാടി: വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കൃഷ്ണഗിരി കാരായന്‍കുന്ന് കെ.ആര്‍. രാഹുലിനെ (26) അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി പൊലീസ് ടൗണില്‍ പരിശോധന നടത്തുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.

വാഹന പരിശോധനക്കിടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന രാഹുലിനെ തടഞ്ഞുനിര്‍ത്തി വിലാസവും മറ്റും ചോദിച്ചറിയുന്നതിനിടയില്‍ ഇയാള്‍ പൊലീസിനെ അസഭ്യം പറയുകയും കൈ ഉപയോഗിച്ചും ഹെല്‍മറ്റ് ഉപയോഗിച്ചും ആക്രമിച്ചതുമായാണ് പരാതി.

ഇയാള്‍ മുമ്പ് ലഹരിവസ്തു വില്‍പനയുള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവസമയം പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്നുള്ളതടക്കം അന്വേഷിച്ചുവരുന്നതായും പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A young man tried to attack police during inspection was arrested
Next Story