വനിതാ ഡോക്ടറെ കടന്നുപിടിച്ച മധ്യവയസ്കൻ അറസ്റ്റിൽ
text_fieldsശശികുമാർ
കിളിമാനൂർ: വനിതാ ഡോക്ടറെ വഴിയിൽ തടഞ്ഞുനിർത്തി അപമാനിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. നഗരൂർ കടവിള പുല്ലുതോട്ടം വിളയിൽ പുത്തൻ വീട്ടിൽനിന്ന് ചാരുപാറ തയ്യിങ്കളി കുന്നിൽ വീട്ടിൽ താമസിക്കുന്ന മനോഹരൻ എന്ന ശശികുമാർ (57) ആണ് പിടിയിലായത്. ബുധനാഴ്ച രാവിലെ 8.10നായിരുന്നു സംഭവം. എം.സി റോഡിൽ സിവിൽ സ്റ്റേഷനു സമീപം ബസിൽനിന്നിറങ്ങി പാതയോരത്തുകൂടി നടന്നുവരികയായിരുന്ന വനിതാ ഡോക്ടറെ എതിരെ വന്ന പ്രതി കടന്നുപിടിക്കുകയായിരുന്നു. യുവതി കുടകൊണ്ട് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ, പ്രതി ആക്രമിച്ചു. യുവതി ബഹളംവെച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. ബിനുവിന്റെ നിർദേശാനുസരണം കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

