സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
പരീക്ഷാ തീയതി
എം.ജി. സർവകലാശാല എഴാം സെമസ്റ്റര്‍ ബി.ആര്‍ക്ക് (2020 അഡ്മിഷന് റെഗുലര്‍, 2019 അഡ്മിഷന് സപ്ലിമെന്ററി) പരീക്ഷകള്‍ ജനുവരി 29 മുതല്‍ നടക്കും. ജനുവരി 15 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
ഫൈനോടുകൂടി ജനുവരി 16 വരെയും സൂപ്പര്‍ ഫൈനോടുകൂടി ജനുവരി 17 വരെയും അപേക്ഷ സ്വീകരിക്കും.
യുജി (സെമസ്റ്റര്‍ വൈസ്) അവസാന സ്പെഷല്‍ മെഴ്സി ചാന്‍സ് 2009 നു മുമ്പുള്ള അഡ്മിഷന് പരീക്ഷകള്‍ക്ക് ഫെബ്രുവരി 10 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഫെബ്രുവരി 13 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഫെബ്രുവരി 15 വരെയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.
ആരോഗ്യ പരീക്ഷ
തൃശൂർ: ആറാം സെമസ്റ്റർ ബി.ഫാം റഗുലർ/സപ്ലിമെന്ററി (2017 സ്കീം), ഒന്നാം വർഷ ബി.എസ്.സി നഴ്സിങ് സപ്ലിമെൻററി (2016 സ്കീം, യോഗ്യരായ 2010 സ്കീം വിദ്യാർഥികൾ) ബിരുദ പരീക്ഷകൾ ഫെബ്രുവരി മൂന്നിന് ആരംഭിക്കും. ിക്കൽ പി.ജി (എം.ഡി/എം.എസ്)/ഡിപ്ലോമ റഗുലർ/സപ്ലിമെൻററി പരീക്ഷ ജനുവരി 24ന് തുടങ്ങും.

