Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച; 14-ാം പ്രതിക്കെതിരെ സിബിഐ കുറ്റപത്രം

text_fields
bookmark_border
നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച; 14-ാം പ്രതിക്കെതിരെ സിബിഐ കുറ്റപത്രം
cancel

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ നിർണായക നീക്കവുമായി സിബിഐ. കേസിലെ 14-ാം പ്രതിയായ ശേഷ്റാവു ബജ്റംഗ് സൂര്യവംശിക്കെതിരെ ഡൽഹി റൗസ് അവന്യൂ കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബർ 2-നായിരുന്നു ഇയാളുടെ അറസ്റ്റ്. കുറ്റപത്രം റെക്കോർഡിൽ എടുത്ത സ്പെഷ്യൽ ജഡ്ജി അജയ് ഗുപ്ത ഈ മാസം 22-ന് വാദം കേൾക്കും. സിബിഐക്ക് വേണ്ടി സീനിയർ പ്രോസിക്യൂട്ടർ വി.കെ. പഠാക് കോടതിയിൽ ഹാജരായി.

നേരത്തെ 13 പേർക്കെതിരെ സിബിഐ പ്രധാന കുറ്റപത്രം സമർപ്പിച്ചിരുന്നു. അതിന്മേൽ നടപടി സ്വീകരിച്ച് കോടതി മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ പ്രതിയെ കൂടി ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം നൽകിയിരിക്കുന്നത്. ഇതോടെ കേസിൽ ആകെ പ്രതികളുടെ എണ്ണം 14 ആയി.

മഹാരാഷ്ട്രയിലെ പൂണെ സ്വദേശിയാണ് പിടിയിലായ സൂര്യവംശി. കേസിലെ പ്രധാന പ്രതികളിലൊരാളായ ശുഭം ഖൈർനാറിന്റെ അടുത്ത സഹായിയാണ് ഇയാൾ എന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. പരീക്ഷ തുടങ്ങും മുൻപ് തന്നെ ഉദ്യോഗാർത്ഥികൾക്ക് ചോദ്യപേപ്പർ ചോർത്തി നൽകിയതിൽ ഇയാൾക്ക് നിർണായക പങ്കുണ്ട്.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്ന് സിബിഐ പറയുന്നു. നീറ്റ് യുജി 2026-ന്റെ ചോർന്ന ചോദ്യങ്ങൾ എന്ന പേരിൽ വിവിധ ഉദ്യോഗാർത്ഥികൾക്ക് നൽകി വൻ തുക തട്ടിയെടുത്തു എന്നാണ് കണ്ടെത്തൽ. ശുഭം ഖൈർനാറുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് തട്ടിപ്പ് നടത്തിയത്.

പ്രത്യേക രീതിയിലാണ് ഇവർ ഇത് ചെയ്തത്. മഹാരാഷ്ട്രയിലെ നാന്ദേഡിലുള്ള ഒരു വീട്ടിലേക്ക് വിദ്യാർത്ഥികളെ വിളിച്ചുവരുത്തുകയും അവിടെ വെച്ച് ചോദ്യങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു. ഇതിന് പകരമായി വിദ്യാർത്ഥികളിൽ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നും പണം വാങ്ങി. പണം പിന്നീട് തരാമെന്ന് പറഞ്ഞവരിൽ നിന്ന് വിശ്വാസം ഉറപ്പാക്കാൻ ഒറിജിനൽ സർട്ടിഫിക്കറ്റുകളും വിദ്യാഭ്യാസ രേഖകളും ഈടായി വാങ്ങി വെച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

പ്രതിയുടെ അടുത്ത സഹായികളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കേസ് നിർണായക ഘട്ടത്തിലാണെന്നും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും സിബിഐ കോടതിയെ അറിയിച്ചു.

നിലവിൽ കേസിൽ മനീഷ മന്ദാരെ, മനീഷ സഞ്ജയ് ഹവാൾദാർ, മനീഷ വാഗ്മറെ, പ്രഹ്ലാദ് കുൽക്കർണി, ശിവരാജ് മോട്ടെഗാവ്കർ, ഡോ. മനോജ് ഷിരൂരെ, തേജസ് ഷാ, ശുഭം ഖൈർനാർ, ധനഞ്ജയ് ലോഖണ്ഡെ, യാഷ് യാദവ്, മംഗിലാൽ ബിവാൾ, ദിനേശ് ബിവാൾ, വികാസ് ബിവാൾ എന്നിവരാണ് പ്രതികളായ 13 പേർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NEET UG CBI Chargesheet
Next Story