Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഫോപാർക്കിൽ ഇന്റേണ്‍ഷിപ് മേള 20ന്‌

text_fields
bookmark_border
ഇൻഫോപാർക്കിൽ ഇന്റേണ്‍ഷിപ് മേള 20ന്‌
cancel

കൊച്ചി: ഇൻഫോപാർക്ക് ഐടി കമ്പനികളിൽ ഇന്റേൺഷിപ്പിന് അവസരം. കേരള ഐടി പാർക്ക്‌സിന്റെ ഇഗ്‌നൈറ്റ് ഇന്റേൺഷിപ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന ഇന്റേൺഷിപ് ഫെയർ 20ന് ഇൻഫോപാർക്ക് വിസ്മയ ബിൽഡിങ്ങിൽ നടക്കും.

ആദ്യഘട്ടത്തിൽ 1500 പേർക്കാണ്‌ അവസരം. ആറുമാസം നീളുന്ന പരിശീലനത്തിന് മാസം സർക്കാർ നൽകുന്ന 5000 രൂപക്ക് പുറമെ നിയമിക്കുന്ന സ്ഥാപനവും 5000 രൂ​പയോ അതിൽ കൂടുതലോ നൽകും. ഇൻഫോപാർക്കിലെ കമ്പനികളിലായിരിക്കും പരിശീലനം.

കേരള സ്റ്റാർട്ടപ് മിഷൻ, ഐസിടി അക്കാദമി ഓഫ് കേരള, ജി ടെക്, കാഫിറ്റ് തുടങ്ങിയവയുമായി സഹകരിച്ചാണ് ഇന്റേൺഷിപ്. ഈ വർഷം ബിരുദം നേടിയവർക്കും അവസാന സെമസ്റ്റർ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും രജിസ്റ്റർ ചെയ്യാം. ലിങ്ക്‌: https://ignite.keralait.org.

ഐടി, ഐടി ഇതര വ്യവസായ മേഖലയിൽ പരിശീലനം ലഭിച്ചവരുടെ കുറവ് പരിഹരിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിലാണ് ആറ് മാസത്തെ ഇന്റേൺഷിപ് പരിശീലന പരിപാടി പ്രഖ്യാപിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Internship fair on 20th august at Infopark
Next Story