Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിൽ തൊഴിൽ അവസരങ്ങളിൽ 5 ശതമാനം ഇടിവ്; എഐ, സൈബർ സുരക്ഷാ മേഖലകളിൽ കുതിപ്പ്

text_fields
bookmark_border
ഇന്ത്യയിൽ തൊഴിൽ അവസരങ്ങളിൽ 5 ശതമാനം ഇടിവ്; എഐ, സൈബർ സുരക്ഷാ മേഖലകളിൽ കുതിപ്പ്
cancel

ന്യൂഡൽഹി: രാജ്യത്ത് തൊഴിൽ അവസരങ്ങൾ കുറയുന്നതായി റിപ്പോർട്ട്. 2026 ഏപ്രിൽ - ജൂൺ കാലയളവിൽ ഇന്ത്യയിൽ തൊഴിൽ പോസ്റ്റിംഗുകൾ 5 ശതമാനം കുറഞ്ഞുവെന്ന് ബെയിൻ ആൻഡ് കമ്പനിയുടെ പഠനം വ്യക്തമാക്കുന്നു. ആഗോളതലത്തിൽ നിയമനങ്ങൾ മന്ദഗതിയിലായതാണ് ഇന്ത്യയിലും പ്രതിഫലിച്ചത്. എങ്കിലും മറ്റ് വൻ സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യ പിടിച്ചുനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ആഗോള തൊഴിൽ വിപണി പ്രവണതകൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഈ കാലയളവിൽ ഫ്രാൻസ്, ബ്രസീൽ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. ഫ്രാൻസിൽ 40 ശതമാനവും ബ്രസീലിൽ 39 ശതമാനവും നെതർലാൻഡ്‌സിൽ 33 ശതമാനവും തൊഴിൽ പോസ്റ്റിംഗുകൾ കുറഞ്ഞു. ജർമ്മനിയിൽ 27 ശതമാനവും അമേരിക്കയിൽ 23 ശതമാനവും ഇടിവുണ്ട്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ഇടിവ് കുറവാണ്. ചൈനയിൽ 10 ശതമാനവും ബ്രിട്ടനിൽ 9 ശതമാനവും ജപ്പാനിൽ 7 ശതമാനവും കാനഡയിൽ 4 ശതമാനവുമാണ് കുറവ് രേഖപ്പെടുത്തിയത്.

എന്നാൽ പുതിയതായി ജോലി തേടുന്നവർക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. എൻട്രി ലെവൽ, ജൂനിയർ തസ്തികകളിലെ അവസരങ്ങൾ 11 ശതമാനം കുറഞ്ഞു. ആദ്യ പാദത്തിൽ ഇത് 6 ശതമാനമായിരുന്നു. അതായത് പുതിയ ആളുകളെ എടുക്കുന്നത് കമ്പനികൾ ഗണ്യമായി കുറച്ചു എന്ന് സാരം. ഈ കാലയളവിൽ വന്ന മൊത്തം തൊഴിൽ പോസ്റ്റിംഗുകളിൽ 95 ശതമാനവും ജൂനിയർ തസ്തികകളായിരുന്നു എന്നതും ശ്രദ്ധേയമാണ്.

പരമ്പരാഗത മേഖലകളിലും നിയമനം കുറഞ്ഞിട്ടുണ്ട്. ഗവേഷണം, ഡിസൈൻ, ഡെവലപ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളിൽ 37 ശതമാനം വരെ ഇടിവുണ്ടായി. സെയിൽസ്, മാർക്കറ്റിംഗ് മേഖലകളിൽ 32 ശതമാനം വീതവും സ്ട്രാറ്റജി, അനലിറ്റിക്‌സ് മേഖലയിൽ 27 ശതമാനവും കുറവുണ്ടായി. ഐടി മേഖലയിൽ 25 ശതമാനവും ഫിനാൻസിൽ 24 ശതമാനവും ഇടിഞ്ഞു. എൻജിനീയറിംഗ് തസ്തികകളാണ് താരതമ്യേന ഭേദപ്പെട്ടു നിന്നത്. ഈ മേഖലയിൽ 7 ശതമാനം ഇടിവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. അഡ്മിനിസ്‌ട്രേറ്റീവ് ജോലികളിൽ 13 ശതമാനം കുറവുണ്ടായി.

ഇതിനിടയിലും എഐ മേഖല കുതിപ്പ് തുടരുകയാണ്. ആഗോളതലത്തിൽ എഐ അനുബന്ധ തൊഴിൽ പോസ്റ്റിംഗുകൾ 3.51 ലക്ഷമായി ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 60 ശതമാനം അധികമാണിത്. മുൻ പാദത്തേക്കാൾ 12 ശതമാനം വളർച്ചയുമുണ്ട്. എന്നാൽ മൊത്തം തൊഴിൽ വിപണിയിൽ എഐയുടെ പങ്ക് ഇപ്പോഴും വളരെ ചെറുതാണ്.

മറ്റ് ചില പ്രത്യേക മേഖലകളിലും വളർച്ചയുണ്ട്. വെഞ്ച്വർ ക്യാപിറ്റൽ, പ്രൈവറ്റ് ഇക്വിറ്റി മേഖലകളിൽ 47 ശതമാനം വളർച്ചയുണ്ടായി. ഓഹരി വിപണി അനുബന്ധ മേഖലയിൽ 26 ശതമാനവും സൈബർ സുരക്ഷാ മേഖലയിൽ 19 ശതമാനവും പ്രതിരോധ, ബഹിരാകാശ മേഖലകളിൽ 13 ശതമാനവും അവസരങ്ങൾ കൂടി. പൊതുവിൽ തൊഴിൽ വിപണി മാന്ദ്യത്തിലാണെങ്കിലും പ്രത്യേക വൈദഗ്ധ്യം വേണ്ട മേഖലകളിൽ ആവശ്യക്കാർ ഇപ്പോഴും ഉണ്ടെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Global Job Market Trends
Next Story