Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ജി.സി നെറ്റ് ഡിസംബർ 2026 പുതുക്കിയ ഷെഡ്യൂൾ പുറത്തിറക്കി; പരീക്ഷ ചട്ടങ്ങളിലും മൂല്യനിർണയത്തിലും മാറ്റം

text_fields
bookmark_border
യു.ജി.സി നെറ്റ് ഡിസംബർ 2026 പുതുക്കിയ ഷെഡ്യൂൾ പുറത്തിറക്കി; പരീക്ഷ ചട്ടങ്ങളിലും മൂല്യനിർണയത്തിലും മാറ്റം
cancel

ന്യൂഡൽഹി: യുജിസി നെറ്റ് ഡിസംബർ 2026 പരീക്ഷയുമായി ബന്ധപ്പെട്ട പുതുക്കിയ ഇൻഫർമേഷൻ ബുള്ളറ്റിൻ പുറത്തിറക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി. പരീക്ഷാ തീയതികൾ, സിറ്റി ഇൻറിമേഷൻ സ്ലിപ്പ്, അഡ്മിറ്റ് കാർഡ് വിതരണം, പരീക്ഷാ കേന്ദ്രത്തിലെ നിർദേശങ്ങൾ എന്നിവ സംബന്ധിച്ച പുതുക്കിയ വിവരങ്ങളാണ് പുതുക്കിയ ബുള്ളറ്റിനിലുള്ളത്. പരീക്ഷക്ക് അപേക്ഷിച്ച ഉദ്യോഗാർഥികൾ പുതിയ അറിയിപ്പ് പരിശോധിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.

പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഡിസംബർ 14, 15, 16, 17, 18, 21 തീയതികളിലാണ് പരീക്ഷ നടത്തുക. വിഷയാടിസ്ഥാനത്തിലുള്ള പരീക്ഷാ തീയതികളും സമയക്രമവും ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം. പരീക്ഷ നടക്കുന്ന കേന്ദ്രം അറിയിക്കുന്ന സിറ്റി ഇൻറിമേഷൻ സ്ലിപ്പ് നവംബർ 23ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനം. അഡ്മിറ്റ് കാർഡ് ഡിസംബർ ഏഴ് മുതൽ ഡൗൺലോഡ് ചെയ്യാനാകും. പരീക്ഷ എഴുതുന്നവർ ഔദ്യോഗിക വെബ്സൈറ്റിലെ അറിയിപ്പുകൾ കൃത്യമായി പരിശോധിക്കണം.

പുതുക്കിയ വിജ്ഞാപനത്തിൽ പരീക്ഷാ കേന്ദ്രത്തിലെത്തുന്ന ഉദ്യോഗാർഥികൾക്കുള്ള നിർദേശങ്ങളിലും മാറ്റമുണ്ട്. നേരത്തേ നിരോധിത വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന പേന പരീക്ഷാ കേന്ദ്രത്തിൽനിന്ന് നൽകുമെന്ന് പുതിയ നിർദേശത്തിൽ വ്യക്തമാക്കുന്നു. അതിനാൽ ഉദ്യോഗാർഥികൾ സ്വന്തം പേന കൊണ്ടുവരേണ്ടതില്ല. പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന സമയവും പ്രധാനമാണ്. പരീക്ഷ ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പ് കേന്ദ്രത്തിലേക്കുള്ള പ്രവേശനം അവസാനിക്കും. അതിനാൽ ഉദ്യോഗാർഥികൾ സമയത്തിന് മുമ്പ് പരീക്ഷാ കേന്ദ്രത്തിലെത്തണം.

ഉത്തരങ്ങൾ രേഖപ്പെടുത്തിയ ചോദ്യങ്ങളുടെയും റിവ്യൂവിനായി അടയാളപ്പെടുത്തിയ ചോദ്യങ്ങളുടെയും മൂല്യനിർണയവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും പുതുക്കിയ ബുള്ളറ്റിൻ വ്യക്തത വരുത്തിയിട്ടുണ്ട്. ഉത്തരം രേഖപ്പെടുത്തിയ ചോദ്യങ്ങൾ റിവ്യൂവിനായി അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ മൂല്യനിർണയത്തിന് പരിഗണിക്കും.

അപേക്ഷകർക്ക് മുൻഗണനാക്രമത്തിൽ നാല് പരീക്ഷാകേന്ദ്ര നഗരങ്ങൾ തിരഞ്ഞെടുക്കാനാണ് നേരത്തേ നിർദേശിച്ചിരുന്നത്. എന്നാൽ സ്ഥിരവിലാസമോ നിലവിലെ വിലാസമോ ഉൾപ്പെടുന്ന സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശത്തോ നാലിൽ കുറവ് നഗരങ്ങളേ ലഭ്യമുള്ളൂവെങ്കിൽ, അപേക്ഷാ പോർട്ടലിൽ ലഭ്യമായ മറ്റ് ഓപ്ഷനുകളിൽനിന്ന് തിരഞ്ഞെടുക്കാം. യോഗ്യരായ അപേക്ഷകർക്ക് തിരുത്തൽ സമയപരിധിക്കുള്ളിൽ പരീക്ഷാ നഗരങ്ങളുടെ മുൻഗണന മാറ്റാനും അവസരമുണ്ടാകും.

അപേക്ഷയിലെ വിവരങ്ങളിലോ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളിലോ തിരുത്തൽ ആവശ്യപ്പെടാനുള്ള അവസരം അനുവദിച്ചിട്ടുള്ള കറക്ഷൻ വിൻഡോ അവസാനിക്കുന്നതുവരെ മാത്രമാണ്. അതിനുശേഷം തപാൽ, ഫാക്സ്, വാട്സ്ആപ്പ്, ഇമെയിൽ, നേരിട്ടുള്ള അപേക്ഷ എന്നിവ വഴി മാറ്റങ്ങൾ ആവശ്യപ്പെട്ടാൽ പരിഗണിക്കില്ലെന്ന് എൻ.ടി.എ വ്യക്തമാക്കിയിട്ടുണ്ട്. യു.ജി.സി നെറ്റ് പരീക്ഷയുടെ പുതുക്കിയ ഇൻഫർമേഷൻ ബുള്ളറ്റിനും ഭേദഗതികളുടെ വിശദാംശങ്ങളും ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in വഴി പരിശോധിക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UGC NET December 2026
Next Story