Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Exam
cancel

തിങ്കളാഴ്ചയിലെ പ്ലസ്​ വൺ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും

text_fields
bookmark_border

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ശക്തമായ മഴ​​ക്കെടുതിയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ചത്തെ (ഒക്​ടോബർ 18, 2021) പ്ലസ്​ വൺ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും. ഹയർസെക്കൻഡറി പരീക്ഷ ബോർഡ്​ സെക്രട്ടറി അറിയിച്ചതാണ്​ ഇക്കാര്യം. നാളെയാണ്​ അവസാന പരീക്ഷ ന​ടക്കേണ്ടിയിരുന്നത്​.

സംസ്​ഥാന​ത്തെ വിവിധ ജില്ലകളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്​. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ്​ മഴക്കെടുതി രൂക്ഷം.

കേരള സർവകലാശാല നാളെ (18/10/2021) നടത്താൻ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്​ടിക്കൽ, എൻട്രൻസ്​ തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.

നാളെ ( ഒക്ടോബർ 18) നടത്താനിരുന്ന എച്ച് ഡി സി പരീക്ഷയും മാറ്റിവെച്ചു പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് സെക്രട്ടറി അനിത ടി. .ബാലൻ അറിയിച്ചു.

മഹാത്മാഗാന്ധി സർവകലാ ശാല തിങ്കളാഴ്ച (ഒക്ടോബർ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - October 18 Plus One Exam Postponed
Next Story