Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീറ്റ് പി.ജി പരീക്ഷാ തീയതി മാറ്റില്ല -മന്ത്രി

text_fields
bookmark_border
neet
cancel

ന്യൂഡൽഹി: മെഡിക്കൽ പി.ജി പ്രവേശനപരീക്ഷ (നീറ്റ് പി.ജി) മുൻനിശ്ചയിച്ച പ്രകാരം മാർച്ച് അഞ്ചിന് തന്നെ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പാർലമെന്റിൽ വ്യക്തമാക്കി.

എം.ബി.ബി.എസ് വിദ്യാർഥികളുടെ ഇന്റേൺഷിപ് കഴിയാത്ത സാഹചര്യത്തിൽ നീറ്റ് പി.ജി ഏതാനും മാസം നീട്ടിവെക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം കോൺഗ്രസ് അംഗം ഗൗരവ് ഗോഗോയി ആണ് ലോക്സഭയിൽ ഉന്നയിച്ചത്. പ്രവേശനപരീക്ഷകൾ മാസങ്ങൾ വൈകിയിരുന്ന സാഹചര്യം ഇനി ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.

അർഹരായവർക്ക് പരീക്ഷ എഴുതാൻ പാകത്തിൽ, ഇന്‍റേൺഷിപ് ഇനിയും പൂർത്തിയാക്കാത്ത എം.ബി.ബി.എസ് വിദ്യാർഥികളുടെ കട്ട് ഓഫ് തീയതി ദീർഘിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NEET PG 2023 will not be postponed: Mansukh Mandaviya
Next Story