ആരോഗ്യ സർവകലാശാല പരീക്ഷകളുടെ ടൈംടേബിൾ പുന:ക്രമീകരിച്ചു
text_fieldsതൃശൂർ: നവംബർ 18ന് തുടങ്ങുന്ന തേർഡ് പ്രഫഷണൽ ബി.എ.എം.എസ് സപ്ലിമെൻററി (2016 പ്രവേശനം) തിയറി, 24ന് തുടങ്ങുന്ന ഫസ്റ്റ് പ്രഫഷണൽ ബി.എ.എം.എസ് പാർട്ട്-ഒന്ന് സപ്ലിമെൻററി (2010 സ്കീം) തിയറി, 26ന് തുടങ്ങുന്ന ഫസ്റ്റ് പ്രഫഷണൽ ബി.എ.എം.എസ് പാർട്ട് -രണ്ട് സപ്ലിമെൻററി (2010 സ്കീം) തിയറി, ഡിസംബർ നാലിന് തുടങ്ങുന്ന സെക്കൻറ് പ്രഫഷണൽ ബി.എ.എം.എസ് പാർട്ട്-ഒന്ന് സപ്ലിമെൻററി (2010 സ്കീം) തിയറി എന്നീ പരീക്ഷകളുടെ ടൈംടേബിൾ പുന:ക്രമീകരിച്ച് പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
മാർച്ചിൽ നടത്തിയ ഫസ്റ്റ് സെമസ്റ്റർ എംഫാം റെഗുലർ/സപ്ലിമെൻററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിെൻറയും ഫോട്ടോകോപ്പി എന്നിവക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന നിശ്ചിത ഫീസടച്ച് ഓൺലൈൻ ആയി നവംബർ 25നകം അപേക്ഷിക്കണം.
അഡ്മിറ്റ് കാർഡ് വിതരണം
രണ്ടാം വർഷ ബി.എസ്സി നഴ്സിംഗ് സപ്ലിമെൻററി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് വിതരണത്തിന് എത്തി. പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.

