അടുത്ത അധ്യയന വർഷം മുതൽ കേന്ദ്ര വാഴ്സിറ്റികളിൽ പൊതുപ്രവേശന പരീക്ഷ –യു.ജി.സി
text_fieldsന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് 2022-23 അധ്യയന വർഷം മുതൽ പൊതുപ്രവേശന പരീക്ഷ നടത്തിയേക്കുമെന്ന് യു.ജി.സി. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) വഴിയാകും പരീക്ഷ നടത്തിപ്പെന്നും യു.ജി.സി അറിയിച്ചു.
പൊതുപ്രവേശന പരീക്ഷ നടത്തിപ്പിനാവശ്യമായ നടപടികൾ എല്ലാ കേന്ദ്ര സർവകലാശാലകളും സ്വീകരിക്കണം. എൻ.ടി.എ നടത്തുന്ന ജീ, നീറ്റ് പരീക്ഷകളെ പോലെ ചുരുങ്ങിയത് 13 ഭാഷകളിലെങ്കിലും പൊതുപ്രവേശന പരീക്ഷ നടത്തണമെന്ന് വി.സിമാർക്കയച്ച കത്തിൽ യു.ജി.സി നിർദേശിച്ചു.
കേന്ദ്ര സർവകലാശാലകൾക്ക് പുറമെ സന്നദ്ധരായ സംസ്ഥാന, സ്വകാര്യ, ഡീംഡ് സർവകലാശാലകൾക്കും ഈ പരീക്ഷ നടത്താമെന്ന് യു.ജി.സി അറിയിച്ചു. കോളജ് പ്രവേശനത്തിന് പൊതുപരീക്ഷ നടത്തണമെന്നത് 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശമാണ്.
പരീക്ഷഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഡി.എൽ.എഡ് (അറബിക്/ ഉർദു/ ഹിന്ദി/ സംസ്കൃതം) രണ്ടാം സെമസ്റ്റർ പരീക്ഷ ഫലം പരീക്ഷാ ഭവൻ വെബ്സൈറ്റിൽ (www.keralapareekshabhavan.in) പ്രസിദ്ധീകരിച്ചു.

