എം.ടെക് കൺസ്ട്രക്ഷൻ ടെക്നോളജി മാനേജ്മെന്റ് പഠിക്കാം; സ്കോളർഷിപ്പോടെ
text_fieldsമദ്രാസ്/ഡൽഹി ഐ.ഐ.ടിയിലും സൂറത്കൽ/ട്രിച്ചി എൻ.ഐ.ടിയിലും കൺസ്ട്രക്ഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് പഠിച്ച് മികച്ച ജോലി നേടാൻ ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) കൺസ്ട്രക്ഷൻ അവസരമൊരുക്കുന്നു. സ്പോൺസർഷിപ് ഫീസും ട്യൂഷൻ ഫീസും കമ്പനി നേരിട്ട് പഠിക്കുന്ന സ്ഥാപനത്തിന് നൽകും.
2കോഴ്സ് 2023 ജൂലൈയിൽ ആരംഭിക്കും. മാസം 13,400 രൂപ സ്റ്റൈപന്റ് അടങ്ങിയ ബിൽഡ് ഇന്ത്യ സ്കോളർഷിപ് ലഭിക്കും. സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിങ് അവസാനവർഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 2023ൽ ബി.ഇ/ബി.ടെക് മൊത്തം 70 ശതമാനം മാർക്കിൽ/7.0 CGPAയിൽ കുറയാതെ വിജയിക്കുന്നവർക്കാണ് അവസരം.
പ്രായം 1.7.2023ൽ 23 കവിയരുത്. എൽ ആൻഡ് ടി ബിൽഡ് ഇന്ത്യ സ്കോളർഷിപ് വിജ്ഞാപനം www.intecc.com/careersൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 28വരെ സമർപ്പിക്കാം.

