പത്താം ക്ലാസ് പാസായവർക്ക് സി.എക്ക് രജിസ്റ്റർ ചെയ്യാം
text_fieldsന്യൂഡൽഹി: പത്താം ക്ലാസ് പാസായ വിദ്യാർഥികൾക്ക് ഇനിമുതൽ താൽക്കാലികമായി സി.എ ഫൗണ്ടേഷൻ കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്യാമെന്ന് പുതിയ ഭേദഗതി.
എന്നാൽ, 12ാം ക്ലാസ് പാസായാൽ മാത്രമേ രജിസ്ട്രേഷൻ സാധുവാകുകയുള്ളൂ. പുതിയ നിയമഭേദഗതി വഴി ആറു മാസം നേരേത്ത ചാർേട്ടഡ് അക്കൗണ്ടൻറാവാൻ സാധിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഒാഫ് ഇന്ത്യ പ്രസിഡൻറ് അതുൽ കുമാർ ഗുപ്ത അറിയിച്ചു.
പുതിയ ഭേദഗതി മൂലം വിദ്യാർഥികൾക്ക് 11, 12 ക്ലാസുകളിൽവെച്ചുതന്നെ സി.എ പരീക്ഷക്ക് തയാറെടുപ്പ് നടത്താൻ സാധിക്കും. ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഒാഫ് ഇന്ത്യ സൗജന്യ ഒാൺലൈൻ ക്ലാസുകൾ നൽകിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

