സര്‍വകലാശാല വാർത്തകൾ
text_fieldsകേരള
പരീക്ഷഫലം
തിരുവനന്തപുരം: നാലാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി (റെഗുലര്‍ ആൻഡ് സപ്ലിമെന്ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക് റെഗുലര്‍ വിദ്യാർഥികള്‍ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർഥികള്‍ exams.keralauniversity.ac.in മുഖേനയും 15നകം അപേക്ഷിക്കണം.
നാലാം സെമസ്റ്റര്‍ ബി.ബി.എ ലോജിസ്റ്റിക്സ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍/വൈവ-വോസി
നാലാം സെമസ്റ്റര്‍ എം.എസ്സി ഫിസിക്സ് വിത്ത് സ്പെഷലൈസേഷന് ഇന്‍ സ്പേസ് ഫിസിക്സ്, എം.എസ്സി ഫിസിക്സ് വിത്ത് സ്പെഷലൈസേഷന് ഇന്‍ നാനോ സയന്‍സ് (ന്യൂ ജനറേഷന് കോഴ്സുകള്‍) പരീക്ഷകളുടെ പ്രാക്ടിക്കല്‍/വൈവ പരീക്ഷകള്‍ ജനുവരി 12 മുതല്‍ നടത്തും.
തീയതി നീട്ടി
രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ എല്‍എല്‍.ബി പരീക്ഷ രജിസ്ട്രേഷനുള്ള അവസാന തീയതി പിഴകൂടാതെ ഫെബ്രുവരി അഞ്ചിലേക്കും 150 രൂപ പിഴയോടെ ഫെബ്രുവരി ഏഴിലേക്കും 400 രൂപ പിഴയോടെ ഫെബ്രുവരി ഒമ്പതിലേക്കും നീട്ടി.
പരീക്ഷഫീസ്
രണ്ടാം സെമസ്റ്റര്‍ യൂനിറ്ററി എല്‍എല്‍.ബി (റെഗുലര്‍/സപ്ലിമെന്ററി/മേഴ്സി ചാന്‍സ്) പരീക്ഷക്ക് പിഴകൂടാതെ ഫെബ്രുവരി അഞ്ചുവരെയും 150 രൂപ പിഴയോടെ ഫെബ്രുവരി ഏഴുവരെയും 400 രൂപ പിഴയോടെ ഫെബ്രുവരി ഒമ്പതുവരെയും അപേക്ഷിക്കാം.
സീറ്റൊഴിവ്
തുടര്‍വിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ കീഴില്‍ പാറശ്ശാല സി.എസ്.ഐ കോളജ് ഓഫ് എജുക്കേഷന്‍ നടത്തുന്ന ഡി.സി.എ, സി.എൽ.ഐ.എസ്സി ഹ്രസ്വകാല കോഴ്സുകള്‍ക്ക് സീറ്റൊഴിവുണ്ട്. വിവരങ്ങള്‍ക്ക്: 0471 2202533, 9496797409, 7010665056.
എം.ജി
പരീക്ഷാ തീയതി
കോട്ടയം: അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ (2017, 2018, 2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾ ജനുവരി 18നും ഡി.ഡി.എം.സി.എ (2016 അഡ്മിഷൻ സപ്ലിമെൻററി, 2014, 2015 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾ ജനുവരി 24നും ആരംഭിക്കും.

